05
Jun 2025
Tue
05 Jun 2025 Tue

അഹമ്മദാബാദ് വിമാനദുരന്തത്തിനു പിന്നാലെ എയര്‍ ഇന്ത്യ ഇന്ന് മാത്രം റദ്ദാക്കിയത് ആറ് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍. 787-8 ഡ്രീം ലൈനര്‍ വിമാനങ്ങളാണ് റദ്ദാക്കിയത്. എഐ 915(ഡല്‍ഹി-ദുബൈ), എഐ153(ഡല്‍ഹി-വിയന്ന), എഐ143(ഡല്‍ഹി-പാരിസ്), എഐ159(അഹമ്മദാബാദ്-ലണ്ടന്‍), എഐ 133(ബംഗളുരു-ലണ്ടന്‍), എഐ 170(ലണ്ടന്‍-അമൃത്സര്‍)വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. ഇതിനു പുറമേ എഐ 315 വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹോങ്കോങ്ങില്‍ തിരിച്ചിറക്കുകയും ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലുഫ്താന്‍സ, ബ്രിട്ടീഷ് എയര്‍വേസ് എന്നിവയുടെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ലണ്ടനില്‍ നിന്നും ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും പുറപ്പെട്ട ഡ്രീം ലൈനര്‍ വിമാനങ്ങളും തിരിച്ചിരക്കുകയുണ്ടായി. അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമം അധികൃതര്‍ തുടരുന്നതിനിടെയാണ് ഈ നടപടികളുമുണ്ടായിരിക്കുന്നത്.

ALSO READ: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ഒരാള്‍ അദ്ഭുതകരമായി രക്ഷപെട്ടു; വിമാനം തകര്‍ന്നുവീഴും മുമ്പ് ചാടി രക്ഷപെട്ട യുവാവ് ചികില്‍സയില്‍