മണിപ്പൂരില്‍ നാലുപേരെ വെടിവച്ചുകൊന്നു. കുകി ഭൂരിപക്ഷ ചുരചന്ദപുര്‍ ജില്ലയില്‍ ജൂണ്‍ 30നാണ് സംഭവം. കുംകി നേതാവ് തഹ്പി ഹവോകിപും ഇയാളുടെ രണ്ട് ബോഡിഗാര്ഡുകളുമടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. കാറില്‍ സഞ്ചരിക്കുമ്പോഴാണ് ഇവര്‍ക്കു നേരെ ആക്രമണമുണ്ടായത്. കുകി വിമതനേതാവിനെ ആക്രമിക്കുന്നതിനിടെ വെടിയേറ്റ 60കാരിയായ നാട്ടുകാരിയും കൊല്ലപ്പെട്ടു.
|
2023 മെയ് മൂന്നിന് മണിപ്പൂരില്‍ മെയ്തികളും കുംകികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ 250ലേറെ പേര് കൊല്ലപ്പെടുകയും അറുപതിനായിരത്തിലേറെ പേര് ഇവിടെ നിന്ന് പലായനം ചെയ്യുകയും ചെയ്തിരുന്നു.
ALSO READ: മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുകി ഗോത്ര പാര്‍ട്ടി
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





