25
Jul 2025
Wed
ബംഗളുരുവിലെ ഇന്‍ഫോസിസ് ഓഫിസ് ശുചിമുറിയില്‍ ഒളിച്ചിരുന്ന് ജീവനക്കാരിയുടെ ദൃശ്യം പകര്‍ത്തിയ ടെക്കി അറസ്റ്റില്‍. സീനിയര്‍ അസോസിയേറ്റ് ആയ നാഗേഷ് സ്വപ്നില്‍ മാലിയാണ് അറസ്റ്റിലായത്. ശുചിമുറി ഉപയോഗിക്കുന്നതിനിടെ യുവതി തൊട്ടടുത്ത ശുചിമുറിയില്‍ നിന്ന് അസ്വാഭാവിക പെരുമാറ്റം ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തന്റെ വീഡിയോ ചിത്രീകരിക്കുന്നത് കണ്ടത്.
|
യുവതി ബഹളം വച്ചതോടെ മറ്റ് ജീവനക്കാര്‍ ഓടിക്കൂടുകയും നാഗേഷിനെ പിടികൂടുകയും ചെയ്തു. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവതിയുടെ വീഡിയോ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഫോണില്‍ നിന്ന് ഈ വീഡിയോ ഡിലീറ്റ് ചെയ്യുകയും യുവാവിനെ പോലീസിനു കൈമാറുകയും ചെയ്തു. കൂടുതല്‍ പേരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നോ എന്നറിയുന്നതിന് മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.


