തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴില്‍ നടത്തുന്ന അറ്റകുറ്റ പണികളുടെ ഭാഗമായി കേരളത്തില്‍ ഇന്ന് മുതല്‍ ട്രെയിന്‍ സര്‍വീസുകളില്‍ ഭാഗിക നിയന്ത്രണം. ചില ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു.
|
പ്രധാന മാറ്റങ്ങള്‍ ഇവയാണ്:
* ഇന്നും നാളെയും (ജൂലൈ 6, 7) ദിവസങ്ങളില്‍ പരശുറാം എക്‌സ്പ്രസ് തിരുവനന്തപുരത്ത് സര്‍വീസ് അവസാനിപ്പിക്കും.
* ജൂലൈ 7, 8 തീയതികളില്‍ കന്യാകുമാരി – മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) തിരുവനന്തപുരത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കുക.
* ജൂലൈ 8, 9 തീയതികളിലെ താംബരം – നാഗര്‍കോവില്‍ അന്ത്യോദയ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (20691) തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും.
* ഷൊര്‍ണൂര്‍ ജങ്ഷന്‍ – തൃശൂര്‍ പാസഞ്ചര്‍ (56605) ജൂലൈ 19, 28 തീയതികളില്‍ സര്‍വീസ് റദ്ദാക്കി.
* ജൂലൈ 9നുള്ള തിരുച്ചിറപ്പള്ളി – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് വള്ളിയൂരിനും തിരുവനന്തപുരത്തിനുമിടയില്‍ സര്‍വീസ് നടത്തില്ല.
* ജൂലൈ 9 നാഗര്‍കോവില്‍ – താംബരം അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ് (20692) തിരുനെല്‍വേലിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.
* എറണാകുളം ജംഗ്ഷന്‍ – ഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് (12645) ജൂലൈ 19 ന് രാത്രി എട്ട് മണിക്ക് പുറപ്പെടും.
* ജൂലൈ 25നു ഷെഡ്യൂള്‍ ചെയ്ത എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (12695) കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും.
* ജൂലൈ 26 ന് ഷെഡ്യൂള്‍ ചെയ്ത തിരുവനന്തപുരം സെന്‍ട്രല്‍ – എംജിആര്‍ ചെന്നൈ സൂപ്പര്‍ഫാസ്റ്റ് (12696) കോട്ടയത്ത് നിന്നായിരിക്കും ടിത്തുടങ്ങുക.
* ജൂലൈ 25 ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് (12695) കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും.
* ജൂലൈ 26 നാഗര്‍കോവില്‍ – കോട്ടയം എക്‌സ്പ്രസ് (16366) ചങ്ങനാശേരിയില്‍ യാത്ര അവസാനിപ്പിക്കും.
* ജൂലൈ 26 മധുരഗുരുവായൂര്‍ എക്‌സ്പ്രസ് (16327) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
* ജൂലൈ 27 ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ് (16328) കോട്ടയത്ത് നിന്നും സര്‍വീസ് ആരംഭിക്കും.
* ജൂലൈ 29ലെ തൃശൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസ് (16609) ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടും.
Train services in the state will be restricted from today as part of maintenance work.


