30
Jul 2025
Tue
30 Jul 2025 Tue
Actor Soubin Shahir arrested by Police

നടന്‍ സൗബിന്‍ ഷാഹിറിനെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. മരട് പോലീസ് സ്റ്റേഷനില്‍ നടത്തിയ ചോദ്യം ചെയ്യലിനു ശേഷമാണ് സൗബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.(Actor Soubin Shahir arrested by Police) സൗബിനു പുറമേ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം മൂവരെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കും. ഹൈക്കോടതി നേരത്തേ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് നടപടി. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് സിറാജ് പരാതി നല്‍കിയത്.
എന്നാല്‍ സിറാജ് വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതി ചേര്‍ക്കപ്പെട്ട നിര്‍മാതാക്കളുടെ വാദം. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.

സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി പോലീസ് സ്‌റ്റേഷനിലെത്തിയ സൗബിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പരാതിക്കാരന് പണം മുഴുവന്‍ താന്‍ നല്‍കിയതാണ്. എന്നാല്‍ ലാഭവിഹിതം നല്‍കിയില്ല. അതിനായി പണം മാറ്റി വെച്ചിരുന്നു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നായിരുന്നു സൗബിന്‍ പറയുന്നത്.

കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം വന്‍ വിജയമായ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രത്തില്‍ സൗബിന്‍ ശ്രദ്ധേയമായ കഥാപാത്രമാണ് ചെയ്തിട്ടുള്ളത്. ചിത്രം വന്‍ വിജയം നേടിയ ശേഷവും തനിക്ക് മുടക്കമുതലോ ലാഭവിഹിതമോ നല്‍കിയില്ലെന്നാരോപിച്ചാണ് സിറാജ് പരാതി നല്‍കിയത്.

ALSO READ: സൗബിന്‍ ഷാഹിറിനെ ED ചോദ്യം ചെയ്തു; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്