29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
K-disc job

(K-Disc job) കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ന്റെ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റില്‍ ഒഴിവ്. ഡാറ്റ അനലിസ്റ്റ് തസ്തികയിലേക്ക് കരാര്‍ നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ജൂലൈ 11ന് മുന്‍പായി ഇമെയില്‍ മുഖേന അപേക്ഷ നല്‍കണം. കേരള സര്‍ക്കാര്‍ സിഎംഡി മുഖേനയാണ് റിക്രൂട്ട്മെന്റ് നടക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തസ്തിക & ഒഴിവ്

കെഡിസ്‌ക് പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റില്‍ ഡാറ്റ അനലിസ്റ്റ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 02.

യോഗ്യത

എംഎസ് സി മാത്തമാറ്റിക്സ് അല്ലെങ്കില്‍ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ് വിജയിച്ചിരിക്കണം.

പൈതണ്‍ അറിയുന്ന ഡാറ്റ അനലറ്റിക്സില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ശമ്പളമായി 40,000 രൂപ ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ എന്നിവ സഹിതം [email protected] വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 11 ആണ്.

Kerala Development and Innovation Strategic Council (K-DISC) is hiring a Data Analyst on a contract basis for its Program Management Unit. The recruitment will be conducted through the Kerala Government’s Centre for Management Development (CMD).

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement