29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
smf

മലപ്പുറം: സുന്നി മഹല്ല് ഫെഡറേഷന്‍ പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചു. പ്രസിഡന്റായി കെ ആലിക്കുട്ടി മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറിയായി യൂ ഷാഫി ഹാജി, ട്രഷററായി അബ്ബാസലി തങ്ങള്‍ എന്നിവര്‍ തന്നെ തുടരും. (League has total control over SMF’s new state committee)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമസ്തയിലെ ലീഗ് അനുകൂലികളാണ് പുതിയ കമ്മിറ്റിയുടെ തലപ്പത്ത് മുഴുവന്‍. ബഹാഉദ്ദീന്‍ മുഹമ്മദ് നദവിയെ വര്‍ക്കിങ് പ്രസിഡന്റായും അബ്ദു സമദ് പൂക്കോട്ടൂരിനെ വര്‍ക്കിങ് സെക്രട്ടറിയായും നിയമിച്ചു. നാസര്‍ ഫൈസി കൂടത്തായിയെ ഓര്‍ഗനൈസിങ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.

സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, എം ടി അബ്ദുള്ള മുസ്ലിയാര്‍, യു എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍ എന്നിവരാണ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍.

പി സി ഇബ്രാഹീം ഹാജി (വയനാട്), സി ടി അബ്ദുല്‍ ഖാദര്‍ ഹാജി (കാസര്‍ഗോഡ്), പ്രൊഫ. തോന്നക്കല്‍ ജമാല്‍ (തിരുവനന്തപുരം), ഇബ്രാഹിം കുട്ടി ഹാജി വിളക്കേഴം (ആലപ്പുഴ), ബദ്റുദ്ദീന്‍ അഞ്ചല്‍ (കൊല്ലം) എന്നിവരാണ് സെക്രട്ടറിമാര്‍.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement