24
Jul 2025
Wed
24 Jul 2025 Wed
16 year old girl dies after bite by snake

പാമ്പ് കടിയേറ്റ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു. വയനാട് വള്ളിയൂര്‍ക്കാവ് കാവ്കുന്ന് പുള്ളില്‍ വിനോദ്-വിനീത ദമ്പതികളുടെ മകള്‍ വൈഗ വിനോദ് (16)ആണ് മരിച്ചത്. ആറാട്ടുതറ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശാരീരിക അസ്വസ്ഥകളോടെ മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വൈഗയ്ക്ക് വിഷബാധയേറ്റതായി തിരിച്ചറിയുന്നത്. ആന്റിവെനം നല്‍കിയെങ്കിലും നില ഗുരുതരമായതോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

പാമ്പ് കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. കുട്ടിയുടെ കാലിലാണ് പാമ്പ് കടിച്ചിരുന്നത്. ആശുപത്രിയിലെത്തിയ ശേഷമാണ് ഈ പാട് കാണുന്നത്. സഹോദരി: കൃഷ്ണപ്രിയ.

ALSO READ: സെക്രട്ടേറിയറ്റില്‍ ഡ്യൂട്ടിക്കിടെ പോലീസുകാരിയെ പാമ്പ് കടിച്ചു