ചികില്‍സയ്ക്കായി പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയെ ആശുപത്രിയില്‍ കയറി വെടിവച്ചുകൊന്നു. ബിഹാറിലെ പാട്‌നയിലാണ് സംഭവം.
|
കൊലപാതകങ്ങളടക്കം ഡസന്‍കണക്കിന് കേസുകളില്‍ പ്രതിയായ കൊടുംക്രിമിനല്‍ ചന്ദന്‍ മിശ്രയാണ് കൊല്ലപ്പെട്ടത്. അഞ്ചംഗസംഘമാണ് തോക്കുകളുമായി ആശുപത്രിയിലെത്തി ചന്ദന്‍ കുമാറിനെ വെടിവച്ചത്. എതിര്‍സംഘത്തില്‍പെട്ടവരാണ് കൊലപാതകം നടത്തി രക്ഷപെട്ടതെന്നാണ് പോലീസ് വിലയിരുത്തല്‍.
കൊലക്കേസില്‍ ജയിലിലായ ചന്ദന്‍ മിശ്ര ബുക്‌സര്‍ ജയിലില്‍ നിന്ന് ഭഗല്‍പുര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് ചികില്‍സ ആവശ്യം ഉയര്‍ത്തി ചന്ദന്‍ മിശ്ര പരോള്‍ നേടിയത്. തുടര്‍ന്ന് പരസ് ആശുപത്രിയില്‍ ചികില്‍സ തേടി. ഇവിടെ വച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
ALSO READ: പാമ്പ് കടിച്ചതറിയാന്‍ വൈകി; വയനാട്ടില്‍ 16കാരി മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





