30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
rape in saharanpur

കൂട്ടബലാല്‍സംഗത്തിനിരയായ 14കാരി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ഏതാനും ദിവസം മുമ്പാണ് നാല് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികള്‍ ചേര്‍ന്ന് 14കാരിയെ കൂട്ടബലാല്‍സംഗം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖുര്‍ജ നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ജൂണ്‍ 28നാണ് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തത്.

മൂന്നുവയസ്സുകാരനായ സഹോദരനൊപ്പം വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴായിരുന്നു പെണ്‍കുട്ടിക്കു നേരെ ആക്രമണമുണ്ടായത്. രണ്ടു ബൈക്കികളിലായെത്തിയ നാലുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

അക്രമികള്‍ ഇവിടെ നിന്നു പോയതോടെ പെണ്‍കുട്ടി വിവരം ബന്ധുവിനെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ജൂലൈ രണ്ടിനാണ് പോലീസ് കേസെടുത്തത്. പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ഇയാളെ ദുര്‍ഗുണ പരിഹാര പാഠശാലയിലടയ്ക്കുകയും ചെയ്തു. ശേഷിക്കുന്ന മൂന്നുപേരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നാണ് പോലീസ് വിശദീകരണം.

ALSO READ: പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയെ വെടിവച്ചുകൊന്നു

 

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement