പുഴയിലിറങ്ങിയുള്ള റിപോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകന്‍ ചവിട്ടിയത് കാണാതായ 13കാരിയുടെ മൃതദേഹത്തില്‍. ബ്രസീലിലാണ് സംഭവം. ബകാബലിലെ മീറിം നദിയില്‍ 13കാരിയെ കാണാതായതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകന്‍ കലങ്ങിമറിഞ്ഞ പുഴയിലിറഹങ്ങി സംഭവം റിപോര്‍ട്ട് ചെയ്യുന്നതിനിടെയാണ് എന്തിലോ ചവിട്ടിയത്.
|
ഇതോടെ പരിഭ്രാന്തനായ മാധ്യമപ്രവര്‍ത്തകന്‍ വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയ ഇടത്ത് തിരച്ചില്‍ നടത്തുകയും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു.
കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ നീന്തുന്നതിനിടെയായിരുന്നു സ്‌കൂള്‍ വിദ്യാര്‍ഥിനിയായ റൈസയെ ഒഴുക്കില്‍പെട്ട് കാണാതായത്. പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കുകയായിരുന്നു.
ALSO READ: അമ്മയെ മര്‍ദ്ദിച്ച വ്യാപാരിയെ 10 വര്‍ഷം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി കൊന്ന് മകന്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





