24
Jul 2025
Wed
24 Jul 2025 Wed
UMER FAROOK

വിദ്യാനഗര്‍: കാസര്‍കോഡ് വിദ്യാനഗറില്‍ ഊഞ്ഞാലാടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി 12 വയസ്സുകാരന്‍ ശ്വാസം മുട്ടി മരിച്ചു. ആന്ധ്രാപ്രദേശ് ചിറ്റൂര്‍ സ്വദേശിയും നാലാംമൈലില്‍ താമസക്കാരനുമായ മസ്താന്റെ മകന്‍ ഉമ്മര്‍ ഫാറൂഖ് ആണ് ദാരുണമായി മരണപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത്, നാലാംമൈലിലെ ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം നടന്നത്. കൂലിപ്പണിക്കാരനായ പിതാവ് മസ്താന്‍ ജോലിക്ക് പോയ നേരത്തായിരുന്നു ഇത്.

മാതാവ് നസ്രീന്‍ കടയില്‍ പോയ സമയത്ത്, ഉമ്മര്‍ ഫാറൂഖ് അമ്മയുടെ സാരിയെടുത്ത് ഊഞ്ഞാല്‍ കെട്ടി കളിക്കുകയായിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ സാരി കഴുത്തില്‍ കുരുങ്ങുകയും ശ്വാസം മുട്ടി മരണം സംഭവിക്കുകയുമായിരുന്നുവെന്ന് പറയുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. തസ്ലീന്‍, മെഹസാബ് എന്നിവരാണ് ഉമ്മര്‍ ഫാറൂഖിന്റെ സഹോദരങ്ങള്‍. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം നടത്തി.