04
Jul 2025
Sat
04 Jul 2025 Sat
Vlogger Muhammed Sali alias Shalu arrested over POCSO case

15കാരിയെ ലൈംഗികമായി പീഡിപ്പിച്ച വ്‌ലോഗര്‍ മുഹമ്മദ് സാലി(35)യെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് കൊടിയമ്മ സ്വദേശിയാണ് സാലി. വിദേശത്ത് നിന്നു മടങ്ങി വരുമ്പോള്‍ മംഗലാപുരം വിമാനത്താവളത്തില്‍ വച്ചാണ് പോലീസ് സാലിയെ അറസ്റ്റ് ചെയ്തത്. ഷാലു കിങ് മീഡിയ, ഷാലു കിങ് വ്‌ലോഗ്‌സ്, ഷാലു കിങ് ഫാമിലി തുടങ്ങിയ പേരിലാണ് ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ചെയ്യുന്നത്. കാസര്‍കോട് സ്ലാങ്ങിലാണ് സാലിയുടെ വീഡിയോകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹിതനായ സാലിക്ക് ഈ ബന്ധത്തില്‍ മൂന്ന് മക്കളുണ്ട്. ഭാര്യയുമായി പിണങ്ങിയ സമയത്താണ് പ്രതി പതിനഞ്ചുകാരിയെ പരിചയപ്പെടുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴിയായിരുന്നു ഇരുവരും പരിചയപ്പെട്ടത്.

പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നു. പിന്നാലെ കൊയിലാണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കൊയിലാണ്ടി എസ്എച്ച്ഒ ശ്രീലാല്‍ ചന്ദ്രശേഖരന്‍, എസ്‌ഐ ആര്‍ സി ബിജു, സന്തോഷ് ലാല്‍, കെ പി ഗിരീഷ്, എഎസ്‌ഐ വിജുവാണിയംകുളം, ശ്രീലത തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ALSO READ: 16കാരനെ പീഡിപ്പിച്ചു മുങ്ങിയ പള്ളി വികാരി കീഴടങ്ങി