24
Jul 2025
Mon
24 Jul 2025 Mon
student committed suicide in Alappuzha

കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് എട്ടാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. ആലപ്പുഴ എടത്വ തലവടിയിലെ മോഹന്‍ലാല്‍-അനിത ദമ്പതികളുടെ മകന്‍ ആദിത്യനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദിത്യന്‍ കളിക്കുന്നതിന് മൊബൈല്‍ എടുത്തത് അമ്മ തടഞ്ഞിരുന്നു. ഇതിനു പിന്നാലെ കുട്ടി മുറിയില്‍ കയറി കതകടച്ചു. വാതില്‍ തുറക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ആദിത്യനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ALSO READ: ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാര്‍ നഗ്നചിത്രം പകര്‍ത്തി; യുവാവിന് 10.8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഗൂഗിളിനോട് കോടതി