30
Jul 2025
Tue
30 Jul 2025 Tue

അബുദാബി: അബുദാബിയിലുണ്ടായ കാറപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. പശുക്കടവ് സെന്റർ മുക്കിൽ വടക്കേടത്ത് ഡയസിന്റെയും ടോജിയുടെയും ഏക മകൻ നെവിൽ കുര്യൻ ഡയസ് (33) ആണ് കഴിഞ്ഞദിവസം അബുദാബിയിലുണ്ടായ കാറപകടത്തിൽ മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്കാരം നാളെ 4ന് പശുക്കടവ് സെന്റ് തെരേസാസ് പള്ളിയിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു.

ഭാര്യ: പൂഴിത്തോട് ഒട്ടക്കൽ കുടുംബാംഗം ആഷ്‌ന. മകൾ: റൂത്ത്.

 

Kozhikkode native youth dies in car accident in abu dhabi