കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതി പിടിയിൽ. മൈലക്കാട് സ്വദേശി സുനിൽ കുമാറാണ് കൊല്ലം സിറ്റി പൊലീസിൻ്റെ പിടിയിലായത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നാണ് പിടികൂടിയത്. പാലക്കാട്ടേക്ക് രക്ഷപ്പെടാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു അറസ്റ്റ് ചെയ്തത്.
|
തിങ്കളാഴ്ച രാത്രി 10.50നു കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു ഇയാൾ ബസിൽ വെച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയത്. ഇത് കണ്ട യുവതി സംഭവം മൊബൈലിൽ പകർത്തി. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ ആണ് ഇയാൾ ഒളിവിൽ പോയത്. പൊലീസ് ഇയാൾക്കെതിരെ നോട്ടീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു അന്വേഷണം ഊർജിതമാക്കുകയും ചെയ്തു.
Accused arrested for exposing nudity to woman in KSRTC bus in Kollam
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


