വീണ്ടും ബാങ്ക് ജോലി; SIDBIയില്‍ സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളില്‍ ഒഴിവ് | SIDBI Grade A, B Notification 2025
|
ദ സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍(SIDBI Grade A, B Notification 2025) ജനറല്‍, സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിലായി വിവിധ ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. ഗ്രേഡ് എ, ഗ്രേഡ് ബി കാറ്റഗറികളിലെ 76 മാനേജീരിയല്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിലേക്കാണ് ഇപ്പോള്‍ അപേക്ഷക്ഷണിച്ചത്. 2025 ഓഗസ്റ്റ് 11 വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യാം. കൂടുതല്‍ വിശദാംശങ്ങള്‍ താഴെ നല്കുന്നു.
ലഭ്യമായ ഒഴിവുകളും തസ്തികകളും
അസിസ്റ്റന്റ് മാനേജര്‍ (ഗ്രേഡ് എ ജനറല്‍ സ്ട്രീം)
മാനേജര്‍ (ഗ്രേഡ് ബി ജനറല്‍ സ്ട്രീം)
മാനേജര്‍ (ഗ്രേഡ് ബി ലീഗല്‍ സ്ട്രീം)
മാനേജര്‍ (ഗ്രേഡ് ബി ഐടി സ്ട്രീം)
തിരഞ്ഞെടുപ്പ് പ്രക്രിയ
മൂന്ന് ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെന്റ് പ്രക്രിയ നടക്കുന്നത്.
1: ഓണ്‍ലൈന്‍ സ്ക്രീനിംഗ് പരീക്ഷ (7 വിഭാഗങ്ങളിലായി 200 മാര്‍ക്ക്)
2: അഡ്വാന്‍സ്ഡ് ഓണ്‍ലൈന്‍ പരീക്ഷ (രണ്ട് പേപ്പറുകളിലായി ആകെ 200 മാര്‍ക്ക്)
3: പേഴ്സണല്‍ ഇന്റര്‍വ്യൂ (100 മാര്‍ക്ക്), ഇതില്‍ പാഠ്യേതര നേട്ടങ്ങളും അംഗീകാരങ്ങളും പരിഗണിക്കും.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗ്രേഡും പ്രവൃത്തിപരിചയവും അനുസരിച്ച് lതുടക്കത്തില്‍ പ്രതിമാസം 44,500 രൂപ മുതല്‍ ശമ്പളം ലഭിക്കും.
അപേക്ഷാ ഫീസ്
1100 രൂപ (925 രൂപ അപേക്ഷാ ഫീസും 175 രൂപ ഇന്റിമേഷന്‍ ചാര്‍ജുകളും)
(SC, ST, PWD വിഭാഗത്തിന് 175 രൂപ )
അപേക്ഷിക്കേണ്ട വിധം
https://www.sidbi.in/en/ എന്ന സൈറ്റ് വഴിയാണ് അപ്ലൈ ചെയ്യേണ്ടത്.
ലിങ്കില്‍ ക്ലിക്ക് ചെയ്ത് ‘Apply Online’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
വ്യക്തിഗതവിവരങ്ങള്‍ നല്കി രജിസ്ട്രേഷന് പൂര്‍ത്തിയാക്കുക.
ഫീസും അടക്കുക.
Apply Now for SIDBI Grade A, B Notification 2025


