|
സ്ത്രീകള്‍ ഗൃഹനാഥരായ കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് (വിദ്യാധനം) വനിതാ ശിശുവികസന വകുപ്പ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അതത് ബ്ലോക്ക്, നഗരസഭ പരിധിയില്‍ വരുന്ന ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 15 ന് മുന്‍പായി നല്‍കണം.
അപേക്ഷകര്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബവും മക്കള്‍ സംസ്ഥാന സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും കേന്ദ്ര സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഒരു വിധത്തിലുമുള്ള സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തവരുമായിരിക്കണം.
ഒരു കുടുംബത്തിലെ പരമാവധി രണ്ടു കുട്ടികള്‍ക്കു മാത്രമേ ധനസഹായത്തിനര്‍ഹതയുള്ളു. നിയമപരമായി വിവാഹ മോചനം നേടിയ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വനിതകള്‍,
ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍ (നിര്‍ദ്ദിഷ്ട സാക്ഷ്യ പത്രം ഉണ്ടാകണം) നിയമപരമായ വിവാഹത്തിലൂടെ അല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവരും, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ് / പക്ഷാഘാതം കാരണം ജോലിചെയ്യാനാവാത്തവിധം കിടപ്പിലായ കുടുംബത്തിലെ വനിതകള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.
വെബ് സൈറ്റ്: www.schemes.wcd.kerala.gov.in
വിവരങ്ങള്‍ക്ക് ഐസിഡിഎസ് ഓഫീസുമായോ 0477 2960147 എന്ന നമ്പറിലോ ബന്ധപ്പെടാം.
The Department of Women and Child Development has invited online applications for scholarships (education) for students from female-headed households.


