|
പാലക്കാട്: ഓണം ഫെസ്റ്റിവൽ സീസണിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി മംഗലാപുരം ജങ്ഷനും കൊല്ലം ജങ്ഷനും ഇടയിൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നതായി റെയിൽവേ അറിയിച്ചു. 06047 മംഗളൂരു ജങ്ഷൻ – കൊല്ലം ജങ്ഷൻ സ്‌പെഷ്യൽ എക്‌സ്പ്രസ് 25, സെപ്തംബർ ഒന്ന്, എട്ട് തീയതികളിലും 06048 കൊല്ലം ജങ്ഷൻ – മംഗളൂരു ജങ്ഷൻ സ്‌പെഷൽ എക്‌സ്പ്രസ് 26, സെപ്തംബർ രണ്ട്, ഒൻപത് തീയതികളിലും സർവീസ് നടത്തും.
06041 മംഗളൂരു ജങ്ഷൻ – തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ എക്‌സ്പ്രസ് 21, 23, 28, 30, സെപ്തംബർ നാല്, ആറ്, 11, 13 തീയതികളിലും 06042 തിരുവനന്തപുരം നോർത്ത് – മംഗളൂരു ജങ്ഷൻ 22, 24, 29, 31 തീയതികളിലും സർവീസ് നടത്തും.
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


