|
കൊച്ചി: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ യുവ മലയാളി നർത്തകിയും നാടൻപാട്ട് കലാകാരിയുമായ ഗൗരി നന്ദ (20) മരിച്ചു. ഇന്നലെ തമിഴ്നാട് ചിദംബരം ഭാഗത്തുണ്ടായ വാഹനാപകടത്തിൽ ആണ്, തൃപ്പൂണിത്തുറ എരൂർ കുന്നറയിൽ കുന്നറ വീട്ടിൽ കെ.എ. അജേഷിന്റെയും ഷീജയുടെയും ഏക മകളായ ഗൗരി നന്ദ മരിച്ചത്. തമിഴ്നാട്ടിൽ കലാപരിപാടിക്ക് ഇവൻറ് ഗ്രൂപ്പിനൊപ്പം പോയതായിരുന്നു. ഗൗരി നന്ദ സഞ്ചരിച്ചിരുന്ന കാർ ചിദംബരം അമ്മപ്പെട്ടെബൈപ്പാസ് ഭാഗത്ത് മറിയുകയായിരുന്നു. അപകടത്തിൽ കൂടെ ഉണ്ടായിരുന്ന എട്ടുപേർക്ക് പരിക്കേറ്റു. എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശ്ശൂർ സ്വദേശി വൈശാൽ (27), സുകില (20), അനാമിക (20) തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ കടലൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നൃത്തരംഗത്തും നാടൻപാട്ട് രംഗത്തും പ്രവർത്തിക്കുന്ന ഗൗരി നന്ദ സ്റ്റേജ് പ്രോഗ്രാമിൽ സജീവമായിരുന്നു. ആലപ്പുഴ പതി ഫോക് ബാൻഡിൽ ഉൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ട്.
dancer gowri nanda dead in aaccident


