പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. കണ്ണൂർ പരിയാരത്ത് ഞായറാഴ്ച വൈകീട്ടാണ് സംഭവം. പിലാത്തറ സ്വദേശി രാജേഷ്-വിജിന ദമ്പതികളുടെ മകൻ അജുൽരാജ്(12) ആണ് മാർക്ക് കുറഞ്ഞതിനെ തുടർന്ന് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.
|
പിലാത്തറ മേരിമാതാ സ്‌കൂൾ വിദ്യാർഥിയാണ് അജുൽ രാജ്. മാർക്ക് കുറഞ്ഞതിൽ കുട്ടി വീട്ടിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നാണ് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ പരിയാരം പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ALSO READ: കൊച്ചിയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച അമ്മയും കാമുകനും അറസ്റ്റില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





