30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
two dies in Chennithala in under construction bridge collapse

ആലപ്പുഴ ചെന്നിത്തലയില്‍ നിര്‍മാണത്തിലിരുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്ന് വെള്ളത്തില്‍വീണ രണ്ട് തൊഴിലാളികള്‍ മരിച്ചു. അഞ്ചുപേര്‍ നീന്തി രക്ഷപെട്ടു. തൃക്കുന്നപ്പുഴ സ്വദേശി ബിനു (42), മാവേലിക്കര കല്ലുമല സ്വദേശി രാഘവ് കാര്‍ത്തിക്ക് (24) എന്നിവരാണ് മരിച്ചത്. ചെന്നിത്തല കീച്ചേരില്‍കടവ് പാലത്തിന്റെ സ്പാന്‍ ആണ് തകര്‍ന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നിത്തല- ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണ് ഉച്ചയോടെ തകര്‍ന്നുവീണത്. മൂന്ന് വര്‍ഷമായി നിര്‍മാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളില്‍ ഒന്നാണ് തകര്‍ന്നു വീണത്.

ബിനുവിനെയും രാഘവിനെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകടം ഉണ്ടായ സ്ഥലത്തു നിന്ന് 50 മീറ്റര്‍ അകലെയായാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മന്ത്രി സജി ചെറിയാന്‍, യു പ്രതിഭ എംഎല്‍എ തുടങ്ങിയവര്‍ അപകടമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.

ALSO READ: ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement