29
Aug 2025
Mon
29 Aug 2025 Mon
5 year old girl found dead in car

അഞ്ചുവയസ്സുകാരി കാറിനുള്ളില്‍ മരിച്ച നിലയില്‍. ഇടുക്കി രാജാക്കാടിന് സമീപം തിങ്കള്‍കാട്ടില്‍ ആണ് സംഭവം. അസം സ്വദേശി കൃഷ്ണന്റെ മകള്‍ കല്‍പ്പനയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടു ദിവസമായി കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും തുടര്‍ന്ന് ചികില്‍സ തേടുകയും ചെയ്തിരുന്നു. ഇന്ന് മാതാപിതാക്കള്‍ കുട്ടിയെ കാറിനുള്ളില്‍ ഇരുത്തി ഏലത്തോട്ടത്തില്‍ ജോലിക്ക് പോയി. ഇവര്‍ തിരികെ എത്തിയപ്പോഴാണ് കുട്ടിയെ ജീവനറ്റ നിലയില്‍ കാണുന്നത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ALSO READ: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി