കോഴിക്കോട് വാടകവീട്ടില്‍ രണ്ട് വൃദ്ധ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരനെ കാണാനില്ല. ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്റോറിക്കന് റോഡിലെ താമസക്കാരായിരുന്ന മൂഴിക്കല്‍ മൂലക്കണ്ടി ശ്രീജയ(71), പുഷ്പ(66)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
|
ഇവരുടെ സഹോദരന് പ്രമോദിനെയാണ് കാണാതായത്. തല മാത്രം പുറത്തുകാണാവുന്ന വിധം വെള്ള പുതപ്പിച്ചു കിടക്കുന്ന നിലയിലായിരുന്നു സഹോദരിമാരുടെ മൃതദേഹങ്ങള്‍. ഇരുവരും മരിച്ച വിവരം ബന്ധുക്കളെയും സുഹൃത്തിനെയും പ്രമോദ് പുലര്‍ച്ചെ വിളിച്ചറിയിച്ചിരുന്നു. ഇവര്‍ വീട്ടിലെത്തിയപ്പോള്‍ പ്രമോദ് ഇവിടെയില്ലായിരുന്നു.
ഫോണില്‍ വിളിച്ചുനോക്കിയപ്പോള്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
ALSO READ: കനത്ത മഴയില്‍ മതില് ഇടിഞ്ഞുവീണ് ഏഴുപേര്‍ മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





