03
Aug 2025
Sat
03 Aug 2025 Sat
death of two sisters in Kozhikkode found murder

കോഴിക്കോട് കരിക്കാംകുളം കരിക്കാംകുളം ഫ്‌ലോറിക്കന്‍ റോഡിലെ വാടകവീട്ടില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്. ശ്രീജയ(72), പുഷ്പലളിത(68) എന്നിവരുടെ മരണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഹോദരന്‍ പ്രമോദ് ഇരുവരെയും കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നു. ഇന്നു രാവിലെ പ്രമോദ് ബന്ധുക്കളെ വിളിച്ച് സഹോദരിമാര്‍ മരിച്ചുവെന്ന വിവരം അറിയിച്ചിരുന്നു. ബന്ധുക്കളെത്തിയപ്പോള്‍ തല മാത്രം പുറത്തുകാണാവുന്ന വിധത്തില്‍ വെള്ള വസ്ത്രം പുതപ്പിച്ചു കിടത്തിയിരിക്കുകയായിരുന്നു മൃതദേഹങ്ങള്‍. പ്രമോദ് വീട്ടിലുണ്ടായിരുന്നില്ല. ഇയാളുടെ ഫോണില്‍ വിളിച്ചപ്പോള്‍ ആദ്യം ബെല്ലടിച്ചെങ്കിലും പിന്നീട് സ്വിച്ച്ഡ് ഓഫ് ആണെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് അയല്‍വാസികള്‍ പറയുകയുണ്ടായി.

മൂന്നു പേര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരമെന്ന് പോലീസ് പറയുന്നു. മൂന്നു വര്‍ഷമായി ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന മൂവരും. അവിവാഹിതരായ മൂന്നു പേരും ബന്ധുക്കളില്‍ നിന്നും അകന്നാണ് കഴിഞ്ഞിരുന്നത്. പ്രമോദായിരുന്നു വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടിയ സഹോദരിമാരെ പരിചരിച്ചിരുന്നത്. മൂന്നു പേരും വലിയ അടുപ്പത്തിലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

ALSO READ: കോഴിക്കോട്ട് രണ്ട് സഹോദരിമാര്‍ മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന സഹോദരനെ കാണാനില്ല

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക