24
Aug 2025
Mon
24 Aug 2025 Mon

ലോറി കയറി മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിനു പിന്നില്‍ കെട്ടിവച്ച് യാത്ര തുടര്‍ന്ന് നിസ്സഹായനായ ഭര്‍ത്താവ്. ഇടയ്ക്കു വച്ച് പോലീസ് വാഹനം തടഞ്ഞ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ആഗസ്ത് ഒമ്പതിന് നാഗ്പൂര്‍-ജബല്‍പൂര്‍ ദേശീയപാതയിലാണ് സംഭവം. താമസസ്ഥലമായ നാഗ്പൂരിലേ ലോണാരയില്‍ നിന്ന് സ്വദേശമായ മധ്യപ്രദേശിലെ കരണ്‍പൂറിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഹനം മോര്‍ഫാട്ടയ്ക്കു സമീപമെത്തിയപ്പോള്‍ അമിതവേഗത്തിലെത്തിയ ലോറി ഇതില്‍ ഇടിക്കുകയും തെറിച്ചുവീണ ഗ്യാര്‍സിയെന്ന യുവതിയുടെ ദേഹത്തിലൂടെ ചക്രങ്ങള് കയറിയിറങ്ങുകയും ചെയ്തു. അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ പോയി. യുവതിയുടെ ഭര്‍ത്താവ് അമിത് യാദവ് സഹായത്തിനായി നിരവധി വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. തുടര്‍ന്ന് ഭാര്യയുടെ ജീവനറ്റ ശരീരം ബൈക്കിന്റെ പിന്‍സീറ്റില്‍ കെട്ടിവച്ച് നാട്ടിലേക്ക് യാത്ര പുനരാരംഭിച്ചത്. ഇതിനിടെ ഇതുകണ്ട പോലീസ് വാഹനം തടയുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ALSO READ: യുപിയില്‍ വ്യാജ പോലീസ് സ്‌റ്റേഷനും; നടത്തിപ്പുകാരായ ആറു പേര്‍ പിടിയില്‍