ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ക്കു തുടക്കമായി. ഇതിനായി മൂന്നംഗസംഘത്തെ നിയോഗിച്ചതായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു. സുപ്രിംകോടതി ജസ്റ്റിസ് അരവിന്ദ് കുമാര്‍, മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എം എം ശ്രീവാസ്തവ, കര്‍ണാടക ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ബി വി ആചാര്യ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
|
ജസ്റ്റിസിനെ പദവിയില്‍ നിന്നു നീക്കുന്നതിനായി എംപിമാര്‍ നേരത്തേ ഇംപീച്ച്‌മെന്റ് നോട്ടിസ് നല്‍കിയിരുന്നു. ഈ നോട്ടിസ് അംഗീകരിച്ചാണ് സമിതിയെ നിയോഗിച്ചത്.
ഈ വര്‍ഷം മാര്‍ച്ചില്‍ ഡല്‍ഹിയിലെ ജസ്റ്റിസിന്റെ വീട്ടുവളപ്പില്‍ നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം വിവാദമായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിലുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ അഗ്നിരക്ഷാസേനയാണ് കണക്കില്‍പെടാത്ത ഈ പണം കണ്ടെത്തിയത്.
ഈ സംഭവത്തില്‍ സുപ്രിംകോടതി അന്വേഷണ സമിതി നല്‍കിയ ശുപാര്‍ശയ്‌ക്കെതിരേ ശയ്വന്ത് വര്‍മ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. പണം കണ്ടെത്തിയതിനു പിന്നാലെ ജസ്റ്റിസിനെ അലഹബാദ് ഹൈടക്കോടതിയിലേക്ക് തരംതാഴ്ത്തിയിരുന്നു.





