14
Aug 2025
Wed
14 Aug 2025 Wed
Applications are invited for Full time Internship programme in ICSSR

പ്രതിമാസം 25,000 രൂപ സ്‌റ്റൈപ്പെന്‍ഡ്; ഐസിഎസ്എസ്ആറില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം | ICSSR Full Time Internship

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ( Indian Council of Social Science Research, ICSSR) ഫുള്‍ ടൈം ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തെ ഇരുപത് സീനിയര്‍ ഇന്റേണ്‍ഷിപ്പുകളും മൂന്നുമാസത്തെ ഇരുപത് ജൂനിയര്‍ ഇന്റേണ്‍ഷിപ്പുകളുമാണുള്ളത്. പ്രതിമാസം 25,000 രൂപ സ്‌റ്റൈപ്പെന്‍ഡ് ലഭിക്കുന്ന സീനിയര്‍ ഇന്റേണ്‍ഷിപ്പുകള്‍,
പ്രതിമാസം 15,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കുന്ന ജൂനിയര്‍ ഇന്റേണ്‍ഷിപ്പുകള്‍ എന്നിവയാണുള്ളത്. വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു.

യോഗ്യത

സീനിയര്‍ ഇന്റേണ്‍ഷിപ്പ്: സീനിയര്‍ ഇന്റേണ്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക്, അംഗീകൃത സര്‍വകലാശാലയില്‍നിന്നോ/സ്ഥാപനത്തില്‍നിന്നോ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെ സോഷ്യല്‍ സയന്‍സസ്, ഹ്യുമാനിറ്റീസ് അല്ലെങ്കില്‍ ഇന്റര്‍ ഡിസിപ്ലിനറി സ്ട്രീമുകള്‍ എന്നിവയുടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം വേണം.

ജൂനിയര്‍ ഇന്റേണ്‍ഷിപ്പ്: അംഗീകൃത സര്‍വകലാശാലയില്‍നിന്നോ സ്ഥാപനത്തില്‍നിന്നോ സോഷ്യല്‍ സയന്‍സസ്, ഹ്യുമാനിറ്റീസ് അല്ലെങ്കില്‍ ഇന്റര്‍ ഡിസിപ്ലിനറി സ്ട്രീമുകള്‍ എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയുള്ള ബാച്ച്‌ലര്‍ ബിരുദം (ബിഎ/ബിഎസ്‌സി/ബികോം) ഉണ്ടായിരിക്കണം. ബിരുദം നേടിയത് 2024ലോ അതിനുശേഷമോ ആയിരിക്കണം.
അപേക്ഷിക്കുന്ന തീയതിയില്‍ ഏതെങ്കിലും മുഴുവന്‍സമയ ബിരുദാനന്തര ബിരുദ പ്രോഗ്രാമില്‍ ചേര്‍ന്നിരിക്കുകയോ പഠിക്കുകയോ ആയിരിക്കരുത്.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

ഇന്റേണ്‍ഷിപ്പ് രീതി

ന്യൂഡല്‍ഹിയിലെ ഐസിഎസ്എസ്ആര്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍. അരമണിക്കൂര്‍ ഉച്ചഭക്ഷണ ഇടവേള ഉള്‍പ്പെടെ തിങ്കള്‍ മുതല്‍ വെള്ളിയാഴ്ച വരെ ദിവസേന രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറുവരെ ആഴ്ചയില്‍ മൊത്തം 40 മണിക്കൂര്‍ ഓഫ് ലൈന്‍ രീതിയില്‍ ജോലിചെയ്യേണ്ടിവരും.

അവസാന തീയതി: ഓഗസ്റ്റ് 18

Apply Now

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

more details: https://icssr.org/advertisement/applications-are-invited-full-time-internship-programme-2025-26

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.

READ ALSO: ബിരുദധാരികളെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് വിളിക്കുന്നു; 750 ഒഴിവുകള്‍ | Indian Overseas Bank Apprentice Recruitment 2025

Indian Council of Social Science Research (ICSSR) has opened applications for its full-time internship programme for the academic year 2025–26. The programme will be held at the ICSSR headquarters in New Delhi, offering aspiring researchers a valuable opportunity to gain hands-on experience in the field of Social Sciences, Humanities, and Interdisciplinary Studies.