കോഴിക്കോട് കൊയിലാണ്ടി തോരാണിക്കടവില് നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീം തകര്‍ന്നു വീണു. പുഴയുടെ മധ്യ ഭാഗത്തേക്കാണ് കോണ്‍ക്രീറ്റ് അടക്കം വീണത്. സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കെആര്‍എഫ്ബി പ്രൊജക്ട് ഡയറക്ടറോട് അടിയന്തര റിപോര്‍ട്ട് തേടിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
|
കിഫ്ബി ഫണ്ടില്‍ നിന്നു ലഭിച്ച പണം ചെലവിട്ടാണ് പാലത്തിന്റെ നിര്‍മാണം നടത്തുന്നത്. ഒന്നരവര്‍ഷമായി പാലത്തിന്റെ നിര്‍മാണം നടന്നുവരികയാണ്. തൊഴിലാളികള്‍ ആരും അപകടത്തില്‍പെട്ടിട്ടില്ലെന്നാണ് വിവരം. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.
അപകടത്തെ തുടര്‍ന്ന് പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.കൊയിലാണ്ടി ബാലുശ്ശേരി നിയമസഭാ നിയോജകമണ്ഡലങ്ങളെ ഒന്നിപ്പിക്കുന്ന പാലമാണിത്. ടിഎംആര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ നേത്യത്വത്തിലാണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





