13
Aug 2025
Fri
13 Aug 2025 Fri
Derby

‘കടകന്‍’ എന്ന ആക്ഷന്‍ ചിത്രത്തിനു ശേഷം സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഡര്‍ബി’യുടെ ചിത്രീകരണം നിലമ്പൂരില്‍ ആരംഭിച്ചു. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ന്യൂജന്‍ നര്‍മവും ആക്ഷനും മിക്‌സ് ചെയ് സിനിമ ഡിമാന്‍സ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ മണ്‍സൂര്‍ അബ്ദുള്‍ റസാഖാണ് നിര്‍മ്മിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദം സാബിക്ക്, ഹരി ശിവറാം, അമീന്‍, അനു, ഋഷി എന്‍.കെ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ആന്‍ മെര്‍ലെറ്റ്, നോയില ഫ്രാന്‍സി, സുപര്‍ണ്ണ എസ് എന്നിവരാണ് നായികമാര്‍. ‘മത്സരം’ എന്നാണ് ഡര്‍ബി എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ പൂര്‍ണ മാസ് എന്റെര്‍ടൈനര്‍ തന്നെയായിരിക്കും ഈ ചിത്രമെന്ന് സംവിധായകന്‍ പറഞ്ഞു.

നിലമ്പൂരും സമീപ പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തില്‍ സാഗര്‍ സൂര്യ, ഫ്രാങ്കോ ഫ്രാന്‍സിസ്, ജോണി ആന്റണി, ശബരീഷ് വര്‍മ്മ, അബു സലിം, ശിവരാജ്, കൊല്ലം ഷാഫി, പ്രദീപ് ബാലന്‍, ദിവ്യ എം നായര്‍ തുടങ്ങിയവരും മറ്റ് വേഷങ്ങളില്‍ എത്തുന്നുണ്ട്.

പാട്ടുകള്‍ക്ക് പ്രാധാന്യമുള്ള സിനിമയില്‍ ഒരിടവേളക്ക് ശേഷം ഗോപി സുന്ദര്‍ വീണ്ടും സംഗീത സംവിധായകനായെത്തുന്നു. തിരക്കഥ: സെഹ്‌റു സുഹറ, അമീര്‍ സുഹൈല്‍, ഛായാഗ്രഹണം: അഭിനന്ദന്‍ രാമനുജം, എഡിറ്റിങ്: ജെറിന്‍ കൈതക്കാട്. പ്രോജക്ട് ഡിസൈനര്‍: അര്‍ഷാദ് നക്കോത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നജീര്‍ നസിം. ജമാല്‍ വി ബാപ്പു ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈനര്‍: നിസ്സാര്‍ റഹ്‌മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റെജില്‍ കെയ്സി, സംഘട്ടനം – തവസി രാജ്, സ്റ്റുഡിയോ: സപ്താ റെക്കോര്‍ഡ്‌സ്, വി.എഫ്.എക്‌സ്: വിശ്വാസ് എഫ്.എച്ച്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: മെഹ്ബൂബ്, സ്റ്റില്‍സ്: എസ്.ബി.കെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്, പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്: മനു കെ തങ്കച്ചന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അപ്‌ടെയ്ക്‌സ് ആഡ്‌സ്, പിആര്‍ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.