02
Sep 2025
Tue
02 Sep 2025 Tue
Malayali student stabbed in Bengaluru during Onam celebration

ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിക്ക് കുത്തേറ്റു. തടയാന്‍ ശ്രമിച്ച കൂട്ടുകാരന് മര്‍ദ്ദനത്തില്‍ പരിക്ക്. സോളദേവനഹള്ളി ആചാര്യ നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥി ആദിത്യക്കാണ് കുത്തേറ്റത്. ഓണാഘോഷ പരിപാടിക്കിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോളജിന് പുറത്തുള്ള സംഘം താമസ സ്ഥലത്ത് കയറി വിദ്യാര്‍ഥിയെ കുത്തുകയായിരുന്നു. ആദിത്യയുടെ സുഹൃത്ത് സാബിത്തിനാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സോളദേവനഹള്ളി പോലീസ് നാലു പേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു.

ALSO READ: കോഴിക്കോട്ട് വിദ്യാർഥിനി മരിച്ച നിലയിൽ; ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക