22
Sep 2025
Thu
22 Sep 2025 Thu
KSRTC bus and Thar Accident in Kollam

കൊല്ലം: കൊല്ലം ഓച്ചിറയില്‍ കെഎസ്ആര്‍ടിസിയും ഥാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 6.30ഓടെ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ഥാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടയത്. ചേര്‍ത്തയിലേക്ക് പോയ ബസും എതിര്‍ദിശയില്‍ നിന്ന് വന്ന് ജീപ്പും ആണ് കൂട്ടിയിടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തേവലക്കര സ്വദേശി പ്രിന്‍സ് തോമസും കുടുംബവും സഞ്ചരിച്ച ഥാര്‍ ജീപ്പാണ് ബസുമായി കൂട്ടിയിടിച്ചത്. പ്രിന്‍സും (44), മക്കളായ അല്‍ക്ക (5), അതുല്‍ (14) എന്നിവരാണ് മരിച്ചത്. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവര്‍ക്ക് പരുക്കേറ്റു. അഞ്ച് പേരാണ് ഥാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ ബിന്ദ്യയെ ഗുരുതര പരിക്കുകളോടെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Three including children die in collision between KSRTC bus and Thar in Kollam

Three including children die in collision between KSRTC bus and Thar in Kollam

വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ ഥാര്‍ പൂര്‍ണമായി തകര്‍ന്നു. ഏറെ പണിപ്പെട്ടാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.

Three including children die in collision between KSRTC bus and Thar in Kollam