16
Sep 2025
Tue
16 Sep 2025 Tue
nepal parliament set on fire by Gen Z protesters

സാമൂഹിക മാധ്യമങ്ങൾ ഒന്നടങ്കം നിരോധിച്ചതിനെ തുടർന്ന് നേപ്പാളിൽ തെരുവിലിറങ്ങിയ യുവാക്കൾ പാർലമെന്റ് മന്ദിരത്തിന് തീയിട്ടു. പ്രധാനമന്ത്രി കെ പി ശർമ ഓലി രാജിവച്ച് സുരക്ഷിതകേന്ദ്രത്തിലേക്കു മാറി. ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി കെ പി ശര്‍മ ഓലി രാജിക്കത്ത് നൽകിയത്. മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹുദൂര്‍ ദേവൂബയുടെ വീടിന് നേര്‍ക്കും ധനമന്ത്രി പൌഡേലി നേര്‍ക്കും അതിക്രമം നടന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രക്ഷോഭത്തെ നേരിടാൻ കഴി‍ഞ്ഞദിവസം സുരക്ഷാസേന നടത്തിയ വെടിവയ്പിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാഠ്മണ്ഡുവിലെ വിമാനത്താവളം താൽക്കാലികമായി അടച്ചിരിക്കുകയാണ്.

വിനോദയാത്രയ്ക്ക് പോയ നാൽപത് മലയാളികള്‍ നേപ്പാളില്‍ കുടുങ്ങിയിരിക്കുകയാണ്. കോഴിക്കോട് കൊടുവള്ളി, കൊടിയത്തൂര്‍, മുക്കം ഭാഗങ്ങളില്‍ നിന്ന് പോയ 40 അംഗ സംഘമാണ് കാഠ്മണ്ഡുവിന് സമീപം കുടുങ്ങിയത്.

ALSO READ: കാണാതായ 16കാരി മരിച്ച നിലയില്‍