19
Sep 2025
Mon
19 Sep 2025 Mon
R Bindu demands rupees 1 crore compensation over Peroorkkada fake theft case

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ജോലിക്കു നിന്ന വീട്ടില്‍ നിന്നു മാല മോഷ്ടിക്കപ്പെട്ടുവെന്ന വ്യാജ കേസില്‍ കുടുക്കപ്പെട്ട പനയമുട്ടം സ്വദേശിനി ആര്‍ ബിന്ദു സര്‍ക്കാരില്‍ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ്ങിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സര്‍ക്കാരില്‍ നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി എന്നിവരെ ഒഫീഷ്യല്‍ റസ്‌പോണ്ടന്‍മാരായി തീരുമാനിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാജ മോഷണക്കേസില്‍ താനും കുടുംബവും കടുത്ത മാനസിക പീഡനമാണ് അനുഭവിച്ചിരുന്നത്. തന്നെ കുറ്റവാളിയാക്കിയതോടെ സമൂഹത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടു. ഉപജീവനമാര്‍ഗം നഷ്ടമായി. മക്കളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടു. വ്യാജ കേസ് കുടുംബത്തെ വീണ്ടും ദരിദ്രരായി തുടരാനായി പ്രേരിപ്പിച്ചു. തങ്ങള്‍ക്ക് സമൂഹത്തില്‍ ജീവിക്കുന്നതിനായി ഒരു കോടി രൂപ മാനനഷ്ടത്തുകയായി നല്‍കണമെന്നും കുടുംബത്തിന്റെ ആശ്രയമായ തനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ബിന്ദു പരാതിയില്‍ പറയുന്നു.
ബിന്ദു പേരൂര്‍ക്കടയില്‍ വീട്ടില്‍ ജോലിക്ക് നിന്ന് സമയത്താണ് ഉടമയായ ഓമന ഡാനിയലിന്റെ സ്വര്‍ണമാല കാണാതായത്. ഓമനയുടെ പരാതിയെ തുടര്‍ന്ന് ബിന്ദുവിനെ സ്റ്റേഷനില്‍ എത്തിച്ച് പേരൂര്‍ക്കട പോലീസ് ക്രൂരമായി പെരുമാറി.

എന്നാല്‍ ബിന്ദുവിനെതിരേ മോഷണക്കേസ് എടുത്തതിനു ശേഷം കാണാതായ മാല ഓമനയുടെ വീട്ടിലെ സോഫയില്‍ നിന്ന് തിരിച്ചുകിട്ടുകയും ചെയ്തിരുന്നു. ഈ മാല വീടിനു പുറത്തു നിന്ന് കിട്ടിയെന്ന് മൊഴി നല്‍കാന്‍ പോലീസ് ഓമനയോട് ആവശ്യപ്പെട്ടുവെന്നടക്കമുള്ള വിവരങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. ബിന്ദുവിനെ കുടുക്കാനായിരുന്നു ഈ നടപടി.

ALSO READ: തിരുവനന്തപുരത്ത് 14കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പ്രതിക്ക് 63 വര്‍ഷം തടവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക