23
Sep 2025
Mon
23 Sep 2025 Mon
lover of mother arrested for raping 15 year old girl in Kilimanoor

തിരുവനന്തപുരത്ത് 14കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പ്രതിക്ക് 63 വര്‍ഷം തടവും 55000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷവും ആറു മാസവും അധിക തടവ് പ്രതി അനുഭവിക്കണം. പിഴത്തുക പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് നല്‍കണം. തിരുവനന്തപുരം പോക്‌സോ അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് ശിക്ഷ വിധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 നവംബര്‍ ഒമ്പതിന് വൈകീട്ട് ഏഴോടെ ചാലയില്‍ വച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. അന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു. സംഭവ ദിവസം പ്രതി വിദ്യാര്‍ഥിനിയെ ബലം പ്രയോഗിച്ച് വീടിനടുത്തുള്ള പൊളിഞ്ഞ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് പ്രതിക്ക് 18 വയസ് ആയിരുന്നു പ്രായം.

ALSO READ: കൊട്ടാരക്കരയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു