29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
ksrtc bus crash

ചേര്‍ത്തല: ഹൈവേ പാലത്തില്‍ അടിപ്പാത നിര്‍മാണം നടക്കുന്നിടത്തേക്ക് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിച്ചുകയറി 27 പേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ 11 പേരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേശീയപാതയില്‍ പൊലീസ് സ്റ്റേഷന് വടക്ക് പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. അടിപ്പാതയുടെ രണ്ടാംഘട്ട നിര്‍മാണം നടക്കുന്ന ഭാഗത്ത് കമ്പികളിലാണ് ബസ് ഇടിച്ചുകയറിയത്. വാഹനങ്ങള്‍ തിരിച്ചു വിടുന്ന സിഗ്‌നല്‍ കാണാതെ വന്നതാണ് അപകടത്തിന് ഇടയാക്കിയത്.

കോയമ്പത്തൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു വരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ശ്രീരാജ്, കണ്ടക്ടര്‍ സുജിത്ത് എന്നിവര്‍ക്ക് സാരമായ പരിക്കേറ്റു. മറ്റുള്ളവര്‍ക്ക് കഴുത്തിനും തലക്കുമാണ് പരിക്ക്.

ചേര്‍ത്തലയില്‍ നിന്നും അഗ്‌നിശമനസേന എത്തി വെട്ടി പൊളിച്ചാണ് ഡ്രൈവറെയും കണ്ടക്ടറെയും പുറത്തെടുത്തത്.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement