യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരായ ഇഡിക്ക് പരാതി നല്കി സിപിഐഎം പ്രാദേശിക നേതാവ്. സിപിഐഎം മലപ്പുറം നെടുവ ലോക്കല്‍ കമ്മിറ്റി അംഗം എ പി മുജീബാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കിയത്. ഇമെയിലായും പോസ്റ്റലായും മുജീബ് പരാതി അയച്ചു.
|
കെ ടി ജലീല്‍ പി കെ ഫിറോസിനെതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുജീബ് പരാതി നല്‍കിയത്. ഫിറോസിന് യുഎഇയില്‍ ജോബ് വിസയുണ്ടെന്നും വിദേശത്തും കേരളത്തിലും വിവിധ സ്ഥാപനങ്ങളില്‍ നിക്ഷേപമുണ്ടെന്നും ആരോപിച്ച് കെ ടി ജലീല്‍ രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം വിളിച്ചും സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പെഴുതിയും കെ ടി ജലീല്‍ ഫിറോസിനെതിരേ ആഞ്ഞടിച്ചിരുന്നു.
ഇതിനു മറുപടിയായി കെ ടി ജലീലിനെതിരേ പി കെ ഫിറോസും രംഗത്തുവന്നിരുന്നു. സര്‍വകലാശാലയ്ക്കായി വന്‍ തുകയ്ക്ക് ഭൂമി ഏറ്റെടുത്തതില്‍ അന്നത്തെ മന്ത്രിയായിരുന്ന കെ ടി ജലീലിന് പങ്കുണ്ടെന്നും ഇതിലൂടെ പണമുണ്ടാക്കിയെന്നുമായിരുന്നു ഫിറോസിന്റെ ആരോപണം.
ALSO READ: തൃശൂരില്‍ അണലിയുടെ കടിയേറ്റ് ആറുവയസ്സുകാരി മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





