ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ മോഹന്‍ലാലിന്. ഇന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌കാരം. സ്വര്‍ണ്ണ കമലം, പതക്കം, ഷാള്‍, ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് എന്നിവ ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. 2025 സെപ്റ്റംബര്‍ 23 ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
|
മലയാളത്തില്‍ നിന്ന് ഈ പുരസ്‌കാരം നേടുന്ന രണ്ടാമനാണ് മോഹന്‍ ലാല്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ ആണ് പുരസ്‌കാരം നേടിയ ആദ്യ മലയാളി.
പതിനേഴാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ആദരിക്കപ്പെട്ട നടി ദേവിക റാണിയാണ് ചരിത്രത്തിലാദ്യമായി അവാര്‍ഡ് നേടിയത്. 2024 വരെ 54 പേര് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയിട്ടുള്ളത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


