13
Sep 2025
Wed
13 Sep 2025 Wed
Asia cup

ഏഷ്യാ കപ്പിന്റെ കലാശക്കളിയില്‍ ഇടമുറപ്പിക്കാന്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ജയിച്ചിട്ടാണ് ഇരു ടീമുകളുടെയും വരവ്. ഇന്ത്യ ഇന്ന് ജയിച്ചാല്‍ ഫൈനലിലേക്കുള്ള ബര്‍ത്ത് ഉറപ്പിക്കാം. എന്നാല്‍ ബംഗ്ലാദേശ് ജയിച്ചാല്‍ ഫൈനല്‍ സാധ്യത ഏറെക്കുറെ ഉറപ്പിക്കുമെങ്കിലും അടുത്ത കളികളും കാത്തിരിക്കണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യയുടെ വരവ് ശക്തരായ പാകിസ്താനെ തകര്‍ത്തിട്ടാണെങ്കില്‍ ബംഗ്ലാദേശ് ശ്രീലങ്കയെയാണ് മുട്ടുകുത്തിച്ചത്. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് അരങ്ങേറുന്ന മത്സരം ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് നടക്കുക.

ALSO READ: കുട്ടികളിലെ അമിതമായ മൊബൈല്‍ ഉപയോഗം ഹൃദയാഘാതത്തിന് കാരണമാവുമെന്ന് പഠനം

ബാറ്റിങിലും, ബൗളിങിലും ഒരു പോലെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവക്കുന്നത്. ബാറ്റിങില്‍ ഇന്ത്യയുടെ നട്ടെല്ല് അഭിഷേക് ശര്‍മയാണ്. 173 റണ്‍സുമായി ടൂര്‍ണമെന്റിലെ ഉയര്‍ന്ന റണ്‍സ് വേട്ടക്കാരനായി തുടരുന്ന അഭിഷേകിന്റെ സ്‌ട്രൈക്ക് റേറ്റ് 200നു മുകളിലാണ്. മിന്നും പ്രകടനവുമായി ബുമ്രയും കുല്‍ദീപും ബൗളിങിലെ കുന്തമുനകളാണ്.

ഗ്രൂപ്പ് റൗണ്ടില്‍ പുറത്താകുമെന്ന് കരുതിയ ബംഗ്ലാ കടുവകള്‍ ലിറ്റന്‍ ദാസിന്റെ കീഴില്‍ ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ പാകിസ്താന്‍ തോല്‍പ്പിച്ചതോടെ ഫൈനല്‍ സാധ്യത വര്‍ധിച്ചു. വീണ്ടുമൊരു ഇന്ത്യാ-പാകിസ്താന്‍ ഫൈനലിന് വഴിതുറക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.