13
Sep 2026
Sun
13 Sep 2026 Sun
Air India allows passengers to rebook from any UAE airport to India without extra charges

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ പൈലറ്റിനെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയില്‍ നിന്ന് സോളിലേക്കുള്ള ഫ്ളൈറ്റിന്റെ ക്യാപ്റ്റനായ സണ്ണി അസ്ലാലേക്കര്‍ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Key Highlights

  • സംഭവം: എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ സണ്ണി അസ്ലാലേക്കറെ ഡൽഹിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • മരണകാരണം: ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സംശയം.
  • വിശദാംശങ്ങൾ: ഡൽഹി-സിയോൾ ഫ്ലൈറ്റിന്റെ ചുമതലയുണ്ടായിരുന്ന അദ്ദേഹത്തെ വിശ്രമവേളയിലാണ് ബോധരഹിതനായി കണ്ടെത്തിയത്.
  • പശ്ചാത്തലം: രണ്ടു മാസം മുൻപാണ് ഇദ്ദേഹം എയർ ഇന്ത്യ എക്സ്പ്രസിൽ നിന്ന് എയർ ഇന്ത്യയിലേക്ക് മാറിയത്.

ഡല്‍ഹി വസന്ത് കുഞ്ചിലെ ഹോട്ടലില്‍ രണ്ടാമത്തെ ഫ്ളൈറ്റിന് ഇടയിലുള്ള വിശ്രമവേളയിലാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് എയര്‍ലൈന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഹോട്ടലില്‍ പൈലറ്റിനെ ബോധരഹിതനായി കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹൃദയാഘാതമാകാം മരണ കാരണമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സണ്ണി, രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് എയര്‍ ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇന്നലെ പുലര്‍ച്ചെയും ഒരു ഫ്ളൈറ്റ് നിയന്ത്രിക്കാന്‍ അദ്ദേഹത്തിനെ ചുമതലപ്പെടുത്തിയിരുന്നു. വ്യാഴാഴ്ചയാണ് ഹോട്ടിലില്‍ അദ്ദേഹം മുറിയെടുത്തത്.

Tags: Air India, Pilot Death, Delhi News, Sunny Aslalekar, Vasant Kunj, Aviation News, Heart Attack, Air India Express, National News, Kerala News

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക