31
Sep 2025
Wed
31 Sep 2025 Wed
MDMA agent in Kollam arrested by police

കൊല്ലം നഗരത്തിലെ എംഡിഎംഎ വിതരണക്കാരി പോലീസ് പിടിയില്‍. മങ്ങാട് സ്വദേശിനിയായ ഹരിത(27)യാണ് പിടിയിലായത്. 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ജയിലില്‍ കഴിയുന്ന കൂട്ടുപ്രതികളെ ജാമ്യത്തിലിറക്കാന്‍ എത്തിയപ്പോഴായിരുന്നു ഹരിതയെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒമാനിലായിരുന്ന ഹരിത ഇവിടെ നിന്നാണ് കൊല്ലം നഗരത്തിലെ എംഡിഎംഎ വിതരണത്തിന്റെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നത്. പുന്തലത്താഴം സ്വദേശി അഖില്‍ ശശിധരന്‍, കല്ലുന്താഴം സ്വദേശി അവിനാഷ്, കൊല്ലം സ്വദേശി ശരത്ത് എന്നിവരെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഹരിതയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

ALSO READ: ഓട്ടോറിക്ഷയ്ക്ക് പിന്നിൽ കാറിടിച്ചുകയറി വിദ്യാർഥികൾക്ക് പരിക്കേറ്റതിനു പിന്നാലെ ഓട്ടോഡ്രൈവർ ജീവനൊടുക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക