ചുമമരുന്ന് കുടിച്ച രണ്ടുകുട്ടികള്‍ മരിച്ചു. മരുന്നിന് കുഴപ്പമില്ലെന്ന് കാണിക്കാന്‍ കുടിച്ചുകാണിച്ച ഡോക്ടര്‍ കുഴഞ്ഞുവീണു. രാജസ്ഥാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്ത ചുമമരുന്ന് കുടിച്ച കുട്ടികളാണ് മരിച്ചത്.
|
സികാര്‍, ഭാരത് പൂര്‍ എന്നിവിടങ്ങളില്‍ ആണ് കുട്ടികള്‍ മരിച്ചത്. സികര്‍ ജില്ലയില്‍ അഞ്ചുവയസ്സുകാരിയും ഭാരത്പൂറില്‍ രണ്ടുവയസ്സുകാരനുമാണ് മരിച്ചത്.
ഇതേത്തുടര്‍ന്ന് 22 ബാച്ച് ചുമ മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. സികാര്‍, ജുന്‍ജുനു, ഭാരത് പൂര്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്ത മരുന്നുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചതായി ഡ്രഗ് കണ്‍ട്രോളര്‍ അജയ് ഫതക് പറഞ്ഞു.
ചുമമരുന്ന് കുടിച്ച കുട്ടികള്‍ കുഴഞ്ഞുവീഴുന്നതായി നിരവധി പരാതികള്‍ ആരോഗ്യവകുപ്പിന് ലഭിച്ചിരുന്നു. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഈ മരുന്ന് കൊടുക്കുവാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ഗുണമേന്മാ പരിശോധനയില്‍ രണ്ടുവര്‍ഷം മുമ്പ് പരാജയപ്പെട്ട ചുമമരുന്നാണ് ഇപ്പോള്‍ രണ്ടു കുട്ടികളുടെ മരണത്തിന് കാരണമായിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





