Nedumangad CPM-SDPI Clash തിരുവനന്തപുരം: നെടുമങ്ങാട്ട് സിപിഐഎം-എസ്ഡിപിഐ സംഘര്‍ഷം. നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നിസാം, നാദിര്‍ഷ, ഷംനാദ്, സമദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിസാമിന് നെറ്റിയിലും കാല്‍മുട്ടിനും പരിക്കേറ്റു. ഇവര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
|
നെടുമങ്ങാട്- കായ്പാടിയിലാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രി 10.15ഓടെയായിരുന്നു സംഭവം. റോഡ് നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി എസ്ഡിപി ഐ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇതു ചോദ്യം ചെയ്യാനെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരുമായുണ്ടായ വാക്കു തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


