ചികില്‍സാര്‍ഥം കേരളത്തിലെത്തിയ കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്ല ഒഡിംഗ ഹൃദയാഘാതം മൂലം മരിച്ചു. 80 വയസായിരുന്നു. ആറ് ദിവസം മുന്‍പാണ് റെയ്ല ഒഡിംഗ കൂത്താട്ടുകുളത്തെ ആയുര്‍വേദ ചികില്‍സാകേന്ദ്രത്തില്‍ എത്തിയത്. ഇന്ന് പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയുമായിരുന്നു.
|
2008 മുതല്‍ 2013വരെയാണ് അദ്ദേഹം കെനിയയുടെ പ്രധാനമന്ത്രിയായി ചുമതല വഹിച്ചത്. അദ്ദേഹത്തിന്റെ മകള്‍ക്ക് 2019ല്‍ കൂത്താട്ടുകുളത്തെ ആയുര്‍വേദ ചികില്‍സയെ തുടര്‍ന്ന് കാഴ്ച്ച തിരിച്ചു കിട്ടിയിരുന്നു. റെയ്‌ല ഒഡിംഗ തന്റെ ചികില്‍സയ്ക്കായാണ് കഴിഞ്ഞദിവസം കുടുംബാംഗങ്ങള്‍ക്കൊപ്പം കേരളത്തിലെത്തിയത്.
കെനിയയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അഞ്ച് തവണ ഒഡിംഗ മല്‍സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. കെനിയന്‍ പ്രതിപക്ഷ നേതാവായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ALSO READ: ആത്മഹത്യക്കു ശ്രമിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി ആശുപത്രിയിലേക്കു പോകവെ കാര്‍ മറിഞ്ഞ് മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





