23
Oct 2025
Thu
23 Oct 2025 Thu
Palakkad school boy arjun suicide

പാലക്കാട്: പാലക്കാട് പല്ലന്‍ ചാത്തന്നൂരില്‍ പതിനാലുകാരന്‍ ജീവനൊടുക്കി. കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ജീവനൊടുക്കിയത്. കുട്ടിയുടെ മരണത്തിന് കാരണം അധ്യാപികയുടെ മാനസിക പീഡനമാണെന്ന് ആരോപിച്ച് കുടുംബവും ഒരു വിഭാഗം വിദ്യാര്‍ഥികളും രംഗത്തെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. കുഴല്‍മന്ദം പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു.

ALSO READ: ഇനി തുലാവര്‍ഷ പെയ്ത്ത്; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

എന്നാല്‍, കുട്ടികള്‍ ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം തെറിവിളിയും ഭീഷണിയുമര്‍ത്തുന്ന രീതിയില്‍ സന്ദേശമയച്ചുവെന്നും ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു രക്ഷിതാവ് സ്‌കൂളില്‍ വന്ന് പരാതി നല്‍കിയതായും പ്രധാനാധ്യാപിക പറഞ്ഞു. ഇതേ തുടര്‍ന്ന് ക്ലാസിലെ മുഴുവന്‍ കുട്ടികളോടും സൈബര്‍ നിയമത്തെക്കുറിച്ചും അത് ലംഘിച്ചാലുള്ള ശിക്ഷകളെക്കുറിച്ചും പറഞ്ഞിരുന്നു. ഇതാണ് വളച്ചൊടിച്ച് ഭീഷണിയാണെന്ന് വരുത്തി തീര്‍ക്കുന്നതെന്നും പ്രധാനാധ്യാപിക അവകാശപ്പെട്ടു.

ഈ കുട്ടിക്ക് നേരത്തേ മാനസികമായ പ്രയാസങ്ങള്‍ ഉണ്ടായിരുന്നുവെന്നും പ്രധാനാധ്യാപിക സൂചിപ്പിച്ചു. കുട്ടി ഇടയ്ക്കിടെ മുറി അടച്ചിരിക്കാറുണ്ട്. കൗണ്‍സിലിങിന് പോകണമെന്നു കുട്ടിയുടെ മാതാവ് പറഞ്ഞിരുന്നുവെന്നും പ്രധാനാധ്യാപിക അറിയിച്ചു.