23
Oct 2025
Thu
23 Oct 2025 Thu
Kerala Rain Alert: Rain continue for 5 more days as Yellow alert in 9 districts today

Kerala rain : Orange alert in 2 districts തിരുവനന്തപുരം: ഇന്ന് തുലാവര്‍ഷമെത്തുന്നതോടെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ. നാളെ എറണാകുളം ജില്ലയ്ക്കും ഓറഞ്ച് അലേര്‍ട്ടാണ്. അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ ഇന്ന് തുലാവര്‍ഷം എത്തുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. 19- ഓടെ അറബിക്കടലില്‍ ന്യൂനമര്‍ദം പ്രതീക്ഷിക്കുന്നുണ്ടെന്നും കേരളം-തെക്കന്‍ കര്‍ണാടകതീരത്തിനടുത്താണ് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.