ജിദ്ദ: ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോഴിക്കോടന്‍ ഫെസ്റ്റ് 2025 ജനസാഗരം തീര്‍ത്ത് അല്‍മഹ്ജര്‍ ഖുബ്ബ ഓഡിറ്റോറിയത്തില്‍ അരങ്ങേറി. സൗദി നാഷണല്‍ കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന് കാക്കിയ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജിദ്ദ കെഎംസിസി ആക്ടിങ് പ്രസിഡന്റ് സി. കെ. റസാഖ് മാസ്റ്റര്‍, ജനറല്‍ സിക്രട്ടറി വി. പി. മുസ്തഫ, സൗദി നാഷണല്‍ കെഎംസിസി സിക്രട്ടറി സമദ് പട്ടണില്‍, ജിദ്ദ കെഎംസിസി വനിതാ വിംഗ് പ്രസിഡന്റ് മുംതാസ് ടീച്ചര്‍, ജില്ലാ കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്റ് ടി. കെ. അബ്ദുല്‍ റഹിമാന്‍, വൈസ് പ്രസിഡന്റ് സൈദലവി കെ, ഒഐസിസി ജനറല്‍ സിക്രട്ടറി അസ്ഹബ് വര്‍ക്കല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ ജനറല്‍ സിക്രട്ടറി സൈനുല്‍ ആബിദീന്‍ സ്വാഗതവും, ട്രഷറര്‍ അബ്ദുല്‍ സലാം ഒ. പി. നന്ദിയും പറഞ്ഞു.
|
ഉച്ചക്ക് 3 മണി മുതല്‍ ബാഫഖി തങ്ങള്‍ ഹാളിലും, സി. എച്ച്. മുഹമ്മദ് കോയ ഹാളിലും, മാനാഞ്ചിറ സ്ക്വയറിലുമായി പാചക മത്സരം, മൈലാഞ്ചി, ക്വിസ്, ഡ്രോയിങ്, കളറിങ്, കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കുമായി മ്യൂസികല്‍ ചെയര്‍, ലെമണ്‍ സ്പൂണ്‍, ഫണ്‍ ഗെയിമുകള്‍, ഷൂട്ട് ഔട്ട്, പുരുഷന്മാര്ക്കായി പഞ്ച ഗുസ്തി, ജില്ലയിലെ മണ്ഡലങ്ങള്‍ തമ്മില്‍ മാറ്റുരച്ച കമ്പവലി തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറി. കോഴിക്കോടിന്റെ തനിമ വിളിച്ചോതുന്ന ഒപ്പനകളും, ഗ്രൂപ്പ് ഡാന്‍സുകളും, സിംഗിള്‍ ഡാന്‍സുകളും, മലബാറിന്റെ മഹിമ വിളിച്ചോതുന്ന കോല്‍ക്കളിയും ഫെസ്റ്റിന് ഉത്സവത്തിന്റെ പ്രതീതി നല്കി. പ്രമുഖ സംഗീത സംവിധായകനും, ഗായകനുമായ കൊച്ചിന് ഷമീറും, ജിദ്ദയിലെ പ്രമുഖ ഗായിക, ഗായകന്മാരായ മുംതാസ് അബ്ദുല്‍ റഹിമാന്‍, ജമാല്‍ പാഷ, കരീം മാവൂര്‍, കമറുദ്ദിന്‍, കാസിം കുറ്റ്യാടിയും അണിനിരന്ന ഗാന വിരുന്നും അരങ്ങേറി. ജില്ലാ സിക്രട്ടറി നിസാര്‍ മടവൂര്‍ അവതാരകനായി.
ജിദ്ദയിലെ കോഴിക്കോട്ടുകാരായ എട്ടോളം ബിസിനസ്കാരെ ചടങ്ങില്‍ ആദരിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ എയര്‍പോര്‍ട്ട് സേവനത്തിന് നേതൃത്വം നല്കിയ ഹജ്ജ് സെല്‍ കണ്‍വീനര്‍ നൗഫല്‍ പറമ്പില്‍ ബസാറിനുള്ള ജില്ലാ കമ്മിറ്റിയുടെ ആദരവ് ചടങ്ങില്‍ കൈമാറി. 2025- 2026 വര്‍ഷത്തെ ജില്ലാ കമ്മിറ്റിയുടെ സുരക്ഷ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ചേര്‍ത്ത് ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനം നേടിയ കൊടുവള്ളി, ബേപ്പൂര്‍, കോഴിക്കോട് സിറ്റി കമ്മിറ്റികള്‍ക്കുള്ള ഉപഹാരവും നല്കി.
ജില്ലാ കമ്മിറ്റിയുടെയും, വിവിധ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഒരുക്കിയ പവിലിയനുകളും, സ്റ്റാളുകളും, കമാനങ്ങളും ഫാറൂഖ് കോളേജിലെ രാജാഗേറ്റും, ഹല്‍വ ബസാറും, ബേപ്പൂരിലെ കടല്‍ത്തീരവും പഴയകാല ഉരു വ്യവസായത്തെ അനുസ്മരിപ്പിക്കുന്ന കൂറ്റന്‍ കട്ടൗട്ടും, നാദാപുരം പള്ളിയും, പേരാമ്പ്രയുടെ ജാനകിക്കാട് എക്കോ ടൂറിസവും, മാവൂരിലെ എളമരം കടവ് പാലവും, സിറ്റിയിലെ പട്ടാള പള്ളിയും, തളി ക്ഷേത്രവും, സി. എച്ച് സെന്ററും, മിഠായി തെരുവും, കൊടുവള്ളിയുടെ ചരിത്രം പറയുന്ന ഡോക്യുമെന്റ്റിയും, സ്വാദൂറും കൊച്ചിക്കോയയുമെല്ലാം ഫെസ്റ്റിനെത്തിയവരുടെ മനം കവര്‍ന്നു. ഏറ്റവും മികച്ച പവലിയനായി ബേപ്പൂരിന്റെ കടല്‍ത്തീരവും, ഉരുവും തിരഞ്ഞെടുത്തു.
ഫെസ്റ്റിന്റെ ഉദ്ഘാടന സെഷന് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ വി. പി.അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റ് പ്രോഗ്രാം കമ്മിറ്റി ചെയര്മാന് സുബൈര്‍ വാണിമേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ബഷീര്‍ കീഴില്ലത്ത് സ്വാഗതവും, കണ്‍വീനര്‍ ഷാഫി പുത്തൂര്‍ നന്ദിയും പറഞ്ഞു. കെഎംസിസി നാഷണല്‍, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ ഇസ്മായില്‍ മുണ്ടക്കുളം, ശിഹാബ് താമരക്കുളം, ഇസ്ഹാഖ് പൂണ്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, ജലാല്‍ തേഞ്ഞിപ്പലം, ലത്തീഫ് വെള്ളമുണ്ട, സാബില്‍ മമ്പാട്, സുബൈര്‍ വട്ടോളി, ഹുസൈന് കരിങ്കര, ജിദ്ദയിലെ വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ സംഘടന നേതാക്കള്‍, മീഡിയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലാ ഭാരവാഹികളായ അബ്ദുല്‍ വഹാബ് എന്‍. പി, നൗഫല്‍ റഹേലി, ഷബീര്‍ അലി, സാലിഹ് പൊയില്‍തൊടി, ബഷീര്‍ വീര്യമ്പ്രം, തഹദീര്‍ വടകര, വനിതാ വിംഗ് നേതാക്കളായ നസീഹ അന്‍വര്‍, ഹാജറ ബഷീര്‍, സാബിറ മജീദ്, ഹന്നത്ത് മുഹ്സിന്, ഫെമിന അന്‍സാര്‍, നസീമ ആബിദീന്‍, ജെസ്ലി, ജംഷി മാമു നിസാര്‍, ഫര്‍ഹാനത്ത്, മണ്ഡലം കമ്മിറ്റി നേതാക്കളായ, ഷംജാദ് കെ, സലീം മലയില്‍, സലാം അപ്പാടന്കണ്ടി, ഷരീഫ് പൂലേരി, റഹീം കാക്കൂര്‍, ഹനീഫ മൊയ്ദു, നാസര്‍ സിറ്റി, ഹനീഫ മലയമ്മ, മുഹ്സിന് നാദാപുരം, ഖാലിദ് പാളയാട്ട്, ജലീല്‍ വടകര, താരീഖ് അന്‍വര്‍, സിറാജ് പാലോളി, ഫൈസല്‍ മണലൊടി, ഷമീര്‍ കള്ളിയത്ത്, ഫവാസ് സിറ്റി, ശിഹാബ് മാവൂര്‍, കോയമോന് ഇരിങ്ങല്ലൂര്‍, ഷംസി ചോയിമുക്ക്, യാസിര്‍, ജംഷിദ്, ഷാനവാസ് ജീപ്പാസ്, മേക്കൊത്ത് കോയ, ഹംസ മണ്ണൂര്‍, അഷ്റഫ് പുറക്കാട്ടിരി, അബ്ദുല്‍ റഹീം കൊടുവള്ളി, മന്‍സൂര്‍ അബൂബക്കര്‍, മുഹമ്മദ് അലി, മുനീര്‍ പി ടി, റസാഖ് ചേലക്കോട്, ഫബിന്സ്, ജംഷീര്‍, മജീദ് പൂനൂര്, റഷീദ് കോഴിക്കോടന്‍, നൗഷാദ് പറമ്പന്‍, അഷ്റഫ് പിടിസി, ജാബിര്‍ കുറ്റ്യാടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
ALSO READ: കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു


