29
Oct 2025
Sun
29 Oct 2025 Sun
22 year old woman dies after Cesarean

സിസേറയനു പിന്നാലെ ആരോഗ്യാവസ്ഥ മോശമായ 22കാരി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായെത്തിയ യുവതിയെ സിസേറിയനു വിധേയയാക്കുകയായിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ യുവതിയുടെ ആരോഗ്യം വഷളാവുകയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. ഇവിടെ ചികില്‍സയിലിരിക്കെ ഞായറാഴ്ച ജാരിയത്ത് മരിക്കുകയായിരുന്നു.

താലൂക്ക് ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിലെ പിഴവാണ് യുവതിയുടെ മരണകാരണമായതെന്ന് കുടുംബം പരാതിപ്പെട്ടു. അനസ്‌തേഷ്യ ചെയ്യുന്നതിനായി ഡോക്ടറെ പുറത്തുനിന്ന് കൊണ്ടുവരികയായിരുന്നെന്നും മരിച്ച യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.

അതേസമയം അനസ്‌തേഷ്യയ്ക്ക് ഒരു ഡോക്ടറാണ് ആശുപത്രിയില്‍ ഉള്ളതെന്നും ഈ ഡോക്ടറുടെ അഭാവത്തില്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ നിന്ന് അനസ്‌തേഷ്യ കൊടുക്കാന്‍ ഡോക്ടറെ എത്തിക്കുകയായിരുന്നുവെന്നും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി അധികൃതര്‍ പറയുന്നു.

സിസേറിയനു ശേഷം തിയേറ്ററില്‍ നിന്ന് മാറ്റി ഒന്നര മണിക്കൂറിന് ശേഷം യുവതിയുടെ ബിപി കുറഞ്ഞു. എത്ര ശ്രമിച്ചിട്ടും സാധാരണ നിലയിലേക്ക് എത്തിയില്ലെന്നും തുടര്‍ന്ന് വണ്ടാനത്തേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും കാര്‍ഡിയോ മയോപ്പതിയാകാം മരണ കാരണമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക