21
Oct 2025
Sat
ഭാര്യ വഴക്കിട്ട് ഇറങ്ങിപ്പോയതിനു പിന്നാലെ ഇരട്ടമക്കളെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്. മഹാരാഷ്ട്രയിലെ വാഷിമിലാണ് ദാരുണമായ സംഭവം. രാഹുല്‍ ചവാന്‍ എന്നയാളാണ് രണ്ടു വയസ്സുള്ള തന്റെ ഇരട്ട പെണ്‍മക്കളെ കഴുത്തറുത്ത് കൊന്നത്. ഇതിനു ശേഷം ഇയാള്‍ നേരെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.
|
ഭാര്യയും രണ്ടു മക്കള്‍ക്കുമൊപ്പം രാഹുല്‍ ചവാന്‍ യാത്ര പോകവെയാണ് ദമ്പതികള്‍ വഴക്കിട്ടത്. ഇതിനു പിന്നാലെ ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. ഇതോടെ രാഹുല്‍ മക്കളെയും കൂട്ടി കാട്ടിലേക്ക് പോവുകയും ഇരുവരെയും കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു.
രാഹുല്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ കാട്ടിലെത്തി മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൃതദേഹങ്ങള്‍ ഭാഗികമായി കത്തിയ നിലയിലായിരുന്നു. ഇയാള്‍ തെളിവുനശിപ്പിക്കാന്‍ മൃതദേഹങ്ങള്‍ക്ക് തീയിട്ടതാണോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.


