ഫുട്ബോള്‍ കളിക്കുന്നതിനിടെ ആറ്റില്‍ വീണ പന്തെടുക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം പൂവച്ചല്‍ ചായ്ക്കുളം അരുവിക്കോണം പുളിമൂട് വീട്ടില്‍ ഷാജി-ആശ ദമ്പതികളുടെ മകന് ആഷ് വിന് ഷാജി(15)യാണ് മരിച്ചത്. കാട്ടാക്കട പ്ലാവൂര്‍ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
|
നെയ്യാറിലെ ചായ്ക്കുളം മൂഴിക്കല്‍ കടവില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. സഹോദരി: ആഷ്മിന് ഷാജി.
ALSO READ: കോഴിക്കോട്ടെ നിര്‍ഭയ ഹോമിലെ അന്തേവാസിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയില്‍
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





